കണ്ണൂര്‍:ഇന്ത്യന്‍ ചരിത്ര കോൺഗ്രസ് വേദിയിലെ പ്രസംഗത്തിൽ വിവാദപരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.കെ.രാഗേഷ് എംപിയും ചരിത്രകാരൻ ഇർഫാൻ ഹബീബും ഭരണഘടന ആക്രമിക്കപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തിയപ്പോഴാണ് താൻ പ്രതികരിച്ചതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
പ്രസംഗത്തിൽ വിവാദപരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ - governor arif muhammed khan
ചരിത്ര കോൺഗ്രസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തികഞ്ഞ അസഹിഷ്‌ണുതയാണ് പ്രകടിപ്പിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
വിവാദപരാമർശങ്ങൾ പ്രസംഗത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ
ചരിത്ര കോൺഗ്രസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തികഞ്ഞ അസഹിഷ്‌ണുതയാണ് പ്രകടിപ്പിക്കുന്നത്. വിവാദ പരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഭരണഘടന തകർന്നുവെന്ന് അംഗീകരിക്കാൻ സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേറ്റ തനിക്ക് ആകില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂരില്‍ ഇന്ത്യന്‍ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർക്കെതിരെ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗവർണർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് അമ്പതിലേറെ പ്രതിനിധികള്‍ പ്രതിഷേധവുമായെത്തിയത്.