കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.20 കോടിയുടെ സ്വര്‍ണം പിടികൂടി - ക്രൈം ന്യൂസ്
മൂന്ന് യാത്രക്കാരിൽ നിന്നായി 2389 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.20 കോടിയുടെ സ്വര്‍ണം പിടികൂടി
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 2389 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ സ്വർണമാണ് അധികൃതര്‍ പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി ബഷീർ, ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.