കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി - കാസർകോട് സ്വദേശി സാജിദ്
കാസർകോട് സ്വദേശി സാജിദ് എന്നയാളിൽ നിന്നാണ് 413 ഗ്രാം സ്വർണവും ഫോണും പിടികൂടിയത്

കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് സ്വർണവും ഐ ഫോണും പിടികൂടി
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് സ്വർണവും ഐ ഫോണും പിടികൂടി. കാസർകോട് സ്വദേശി സാജിദ് എന്നയാളിൽ നിന്നാണ് 413 ഗ്രാം സ്വർണവും ഫോണും പിടികൂടിയത്. 20 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ ഐ ഫോണുമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് വന്ന വിമാനത്തിലാണ് സ്വർണം കടത്തിയത്. ബോൾ പേനയുടെ അകത്തും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.