കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അബുദബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് പൂക്കയിൽ നിന്നും 44.93 ലക്ഷം രൂപ വിലവരുന്ന 871 ഗ്രാം സ്വർണം പിടികൂടി. എയർ ഇന്ത്യ ഐഎക്‌സ് 716 വിമാനത്തിൽ എത്തിയതാണ് മുഹമ്മദ് പൂക്ക.
കണ്ണൂർ വിമാനത്താവളത്തിൽ 44 ലക്ഷത്തിലധികം വിലവരുന്ന സ്വർണം പിടികൂടി - കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട
അബുദാബിയിൽ നിന്നും എത്തിയ മുഹമ്മദ് പൂക്ക എന്ന യാത്രക്കാരനിൽ നിന്നാണ് 871 ഗ്രാം സ്വർണം പിടികൂടിയത്.
ഗൂഢാലോചന കേസ്; ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്‍റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. സംയുക്ത രൂപത്തിലുള്ള സ്വർണം കാർഡ് ബോർഡ് ഷീറ്റിൽ ഒട്ടിച്ച രൂപത്തിലായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ
സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, കെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.