കണ്ണൂർ :അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കേസിൽ കണ്ണൂർ ആലക്കോട് സ്വദേശി അബ്‌ദുൾ സലീമിനെ കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിലാണ് ഇയാളെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട ; പിടികൂടിയത് 45 ലക്ഷത്തിന്‍റേത് - Gold seized in airport
965 ഗ്രാം ഭാരമുള്ള 3 ഗോൾഡ് കോമ്പൗണ്ട് ക്യാപ്‌സ്യൂളുകളായാണ് സ്വർണം കടത്താൻ ശ്രമിച്ചത്

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 45 ലക്ഷത്തിന്‍റേത്
രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും 856 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 965 ഗ്രാം ഭാരമുള്ള 3 ഗോൾഡ് കോമ്പൗണ്ട് ക്യാപ്‌സ്യൂളുകളായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ ഇ.വികാസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.