കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും അബുദബിയില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 849.3 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് പേരില്‍ നിന്ന് സ്വര്‍ണം പിടികൂടി - കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചത

കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് പേരില്‍ നിന്ന് സ്വര്‍ണം പിടികൂടി
അബുദബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 1867 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്. കണ്ണൂര്‍ പാനൂര്‍ സ്വദേശിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ യാത്രക്കാരന്‍.