കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 193 ഗ്രാം സ്വർണം പിടികൂടി - Kannur airport
കാസർകോട് സ്വദേശി ഇർഷാദാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 193 ഗ്രാം സ്വർണം പിടികൂടി
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 193 ഗ്രാം സ്വർണം പിടികൂടി. ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാസർകോട് സ്വദേശി ഇർഷാദാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.