കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദുബായിൽ നിന്ന് തിങ്കളാഴ്ച രാവിലെ രണ്ട് വ്യത്യസ്ത വിമാനങ്ങളിലെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വർണം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ഷാഹുൽ ഹമീദ്, ദാവൂദ് എന്നിവരെ അറസ്റ്റ് ചെയ്തു.
56,36,000 രൂപ വിലമതിക്കുന്ന 1400ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് സംഭവം.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വര്‍ണ വേട്ട - കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം
പെർഫ്യൂം ബോട്ടിലുകളുടെ അടപ്പുകൾക്കുള്ളിൽ സ്വർണക്കട്ടികള്‍ ചെറു കഷ്‌ണങ്ങളാക്കിയും ട്രോളി ബാഗിന്‍റെയുള്ളിൽ ലൈസ് രൂപത്തിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വര്‍ണ വേട്ട
പെർഫ്യൂം ബോട്ടിലുകളുടെ അടപ്പുകൾക്കുള്ളിൽ സ്വർണക്കട്ടികള്‍ ചെറു കഷ്‌ണങ്ങളാക്കിയും ട്രോളി ബാഗിന്‍റെയുള്ളിൽ സ്വർണം ലൈസ് രൂപത്തിലുമാണ് ഒളിപ്പിച്ചിരുന്നത്. സ്വർണം കടത്തിയ ഇരുവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും സ്വർണക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ മധുസൂദന ഭട്ട്, സൂപ്രണ്ട് കെ സുകുമാരൻ എന്നിവർ അറിയിച്ചു.