കേരളം

kerala

ETV Bharat / state

സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്: റിയാ മാത്യുവിന് സ്വര്‍ണ മെഡല്‍ - Winner in Junior National Archery Championship

Gold medal winner in Junior National Archery Championship: സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ റിയാ മാത്യുവിന് സ്വര്‍ണ മെഡല്‍. പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശിനിയാണ് റിയ. ഇന്ത്യന്‍ റൗണ്ട് 30 മീറ്റര്‍ വ്യക്തിഗത ഇനത്തിലാണ് റിയക്ക് സ്വര്‍ണ മെഡല്‍.

Junior National Archery Championship winner  School Games Junior National Archery Championship  Riya Mathew wins gold medal  ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്  റിയാ മാത്യുവിന് സ്വര്‍ണ മെഡല്‍  Winner in Junior National Archery Championship  റിയാ മാത്യു സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി
Riya Mathew wins gold medal in School Games Junior National Archery Championship

By ETV Bharat Kerala Team

Published : Dec 18, 2023, 8:44 PM IST

കണ്ണൂര്‍: സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ( Junior National Archery Championship) റിയാ മാത്യു സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. ഇന്ത്യന്‍ റൗണ്ട് 30 മീറ്റര്‍ വ്യക്തിഗത ഇനത്തിലാണ് റിയ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശിനിയാണ് റിയ.

ദശരഥ് രാജഗോപാല്‍ ദേശീയ ഗെയിം ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലും ദേശീയ സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ നേടിയിരുന്നു. റിയ നേരത്തെ നിരവധി തവണ സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നെങ്കിലും ഇത് ആദ്യമായാണ് മെഡല്‍ നേട്ടം കൈവരിക്കുന്നത്.

പുല്‍പ്പള്ളി വിജയാ ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിയാ മാത്യു. പരിശീലകനായ ഒ ആര്‍ രഞ്ജിത്തിന്‍റെ ശിക്ഷണത്തിലാണ് റിയ പരിശീലനം നടത്തിയത്. പേരാവൂര്‍ തൊണ്ടിയില്‍ കുരുക്കാട്ടില്‍ കെ ജെ മാത്യുവിന്‍റെയും ജെസിയുടേയും മകളാണ് റിയ. റിയയുടെ സഹോദരൻ റിമല്‍ മാത്യു ദേശീയ അമ്പെയ്‌ത്ത് താരമാണ്.

ഗുജറാത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ഈ വര്‍ഷം പേരാവൂര്‍ മേഖലയില്‍ നിന്ന് മൂന്നാമത്തെ ദേശീയ മെഡല്‍ നേട്ടമാണ് ഇത്.

Also read: ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ സഹായം തേടി അമ്പെയ്‌ത്ത്‌ താരം റിമല്‍ മാത്യു

ABOUT THE AUTHOR

...view details