കേരളം

kerala

ETV Bharat / state

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയറും സര്‍വീസ് നിര്‍ത്തുന്നു - ഇന്‍ഡിഗോയും കണ്ണൂരില്‍ നിന്ന് സര്‍വീസ് അവസാനിപ്പിച്ചു

വിമാനങ്ങളുടെ ലഭ്യതക്കുറവിനെതുടർന്നാണ് നാല് റൂട്ടിലേക്കുള്ള സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് ഗോ എയറിന്‍റെ ഔദ്യോഗിക വിശദീകരണം

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയറും സര്‍വീസ് നിര്‍ത്തുന്നു

By

Published : Oct 23, 2019, 2:23 PM IST


കണ്ണൂര്‍: സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള നാല് ആഭ്യന്തര സര്‍വീസുകൾ നിര്‍ത്തുന്നു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്. മതിയായ യാത്രക്കാരില്ലാത്തതാണ് സര്‍വീസുകള്‍ നിര്‍ത്താൻ കാരണം. എന്നാല്‍ വിമാനങ്ങളുടെ ലഭ്യതക്കുറവാണ് നാല് റൂട്ടുകളിലേക്കുള്ള സര്‍വീസ് നിര്‍ത്താന്‍ കാരണമെന്നാണ് ഗോ എയറിന്‍റെ ഔദ്യോഗിക വിശദീകരണം.വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ ഹൈദരാബാദ് ഒഴികെയുള്ള സെക്ടറിലേക്ക് നിറയെ യാത്രക്കാരുമായാണ് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്.

കണ്ണൂരില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് ഇല്ലാത്തതിനാല്‍ കണക്ഷന്‍ യാത്രക്കാരെയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷമാകാറായിട്ടും വിമാനക്കമ്പനി ജീവനക്കാര്‍ക്കു മതിയായ താമസ സൗകര്യം ലഭിക്കാത്തതും സര്‍വീസ് നിര്‍ത്താന്‍ ഇടയാക്കിയെന്നാണ് സൂചന.

80 യാത്രക്കാരെ വഹിക്കാനാകുന്ന എയര്‍ ബസ് 320 വിമാനങ്ങളുമായാണ് ഗോ എയര്‍ സര്‍വിസ് നടത്തുന്നത്. വിമാനത്താവളം തുടങ്ങിയശേഷം കണ്ണൂരില്‍ നിന്ന് ആദ്യമായി സര്‍വീസ് തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനിയാണു ഗോ എയര്‍. നിലവില്‍ കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഗോ എയര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഗോ എയര്‍ നാലു റൂട്ടുകളിലേക്കുള്ള വിമാനങ്ങള്‍ ഒരുമിച്ച് നിര്‍ത്തുന്നത് കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. കഴിഞ്ഞമാസം കണ്ണൂരില്‍ നിന്നുള്ള കുവൈത്ത്, ദോഹ സര്‍വീസുകള്‍ മറ്റൊരു സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും അവസാനിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details