കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ റെഡ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ച നാലുപേർ പിടിയില്‍ - Red Zone law

നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്തവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട്‌ പേരെ കണ്ണൂരിലെ കൊവിഡ്‌ സെന്‍ററിലേക്ക് മാറ്റി.

കണ്ണൂർ വാർത്ത  kannur news  നാല്‌ പേരെ പിടികൂടി  Red Zone law  റെഡ് സോൺ നിയമം ലംഘിച്ചg
റെഡ് സോൺ നിയമം ലംഘിച്ച് യാത്ര ചെയ്‌ത നാല്‌ പേരെ പിടികൂടി

By

Published : Apr 20, 2020, 11:31 AM IST

Updated : Apr 20, 2020, 11:46 AM IST

കണ്ണൂർ:റെഡ് സോൺ നിയമങ്ങൾ ലംഘിച്ച് അനാവശ്യ യാത്ര നടത്തിയതിനാണ് നാലുപേരെ പിടികൂടിയത്. റഫീഖ് , മഷൂദ് പെരിങ്ങാടി, ഉമർ പരിമഠം, ജലീൽ ന്യൂമാഹി എന്നിവരാണ് പിടിയിലായത്.ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാഹി പാലത്തിൽ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. .

14 ദിവസത്തെ നിരീക്ഷണത്തിന് ഇവരെ കോവിഡ് സെന്‍ററിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ടുപേരെ കണ്ണൂരിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ന്യൂ മാഹി എസ്എച്ച്ഒ ജെ.എസ്.രതീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടി സ്വീകരിച്ചത്.

റെഡ് സോൺ നിയമം ലംഘിച്ച് യാത്ര ചെയ്‌ത നാല്‌ പേരെ പിടികൂടി
Last Updated : Apr 20, 2020, 11:46 AM IST

ABOUT THE AUTHOR

...view details