കണ്ണൂർ: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ മൂര്യാട് സ്വദേശികളായ മൂന്ന് പേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ സ്‌ത്രീക്ക് (33) സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.
കണ്ണൂരില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് - അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രി
ജില്ലയില്‍ രോഗം ബാധിച്ച 79 പേരില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു
![കണ്ണൂരില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് kannur covid case കൊവിഡ് കണ്ണൂര്‍ കൊവിഡ് മൂര്യാട് സ്രവ പരിശോധന അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രി കൊവിഡ് ചീരാറ്റ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6792278-thumbnail-3x2-lck.jpg)
കണ്ണൂരില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്
മൂര്യാട് സ്വദേശികളില്‍ 29 വയസുകാരന്‍ മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയും 35ഉം 26ഉം പ്രായമുള്ള മറ്റ് രണ്ട് പേര്‍ മാര്‍ച്ച് 21ന് ബെംഗളൂരു വഴിയുമാണ് നാട്ടിലെത്തിയത്. നാല് പേരും ഏപ്രില്‍ 11ന് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 79 ആയി. ഇവരില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.