കേരളം

kerala

ETV Bharat / state

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച മുഹമ്മദിൻ്റെ കുടുംബാംഗങ്ങൾ ആശുപത്രിവിട്ടു - death

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിസായിരുന്നു മുഹമ്മദിൻ്റെ കുടുംബാംഗങ്ങൾ. എക്‌സൈസ് ഡ്രൈവറുടെ വിവാദമായ കൊവിഡ് മരണത്തിനിടയില്‍ ഇവര്‍ നാലുപേരും ആശുപത്രി വിട്ടത് മെഡിക്കല്‍ കോളജിന് ഏറെ ആശ്വാസകരമാണ്.

കൊവിഡ് ബാധിച്ച് മരിച്ച  ആശുപത്രിവിട്ടു  കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി  അഞ്ച് മാസം ഗര്‍ഭിണി  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ ഡോ കെ.എം കുര്യാക്കോസ്  kannur medical collage  covid  death  recovery
കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച മുഹമ്മദിൻ്റെ കുടുംബാംഗങ്ങൾ ആശുപത്രിവിട്ടു

By

Published : Jun 30, 2020, 1:56 PM IST

Updated : Jun 30, 2020, 2:07 PM IST

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച മുഹമ്മദിൻ്റെ കുടുംബാംഗങ്ങൾ ആശുപത്രിവിട്ടു. മരിച്ച മുഹമ്മദിൻ്റെ ഭാര്യ ആത്തിക്ക(58) മകന്‍ സനീദ്(38), നഫീസത്തുല്‍ മിസ്‌രിയ(29) ,രണ്ടു വയസായ കുട്ടി എന്നവരാണ് ആശുപത്രി വിട്ടത്. നഫീസത്തുല്‍ മിസ്‌രിയ അഞ്ച് മാസം ഗര്‍ഭിണി കൂടിയാണ്. പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിസായിരുന്നു മുഹമ്മദിൻ്റെ കുടുംബാംഗങ്ങൾ. കഴിഞ്ഞ മെയ് 22 ന് ഇവര്‍ വിദേശത്ത് നിന്നെത്തുകയായിരുന്നു. ലിവര്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന മുഹമ്മദിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച മുഹമ്മദിൻ്റെ കുടുംബാംഗങ്ങൾ ആശുപത്രിവിട്ടു

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ കെ.എം കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ.സുദീപ് എന്നിവരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് നാലുപേർക്കും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. എക്‌സൈസ് ഡ്രൈവറുടെ വിവാദമായ കൊവിഡ് മരണത്തിനിടയില്‍ ഇവര്‍ നാലുപേരും ആശുപത്രി വിട്ടത് മെഡിക്കല്‍ കോളജിന് ഏറെ ആശ്വാസകരമാണ്.

Last Updated : Jun 30, 2020, 2:07 PM IST

ABOUT THE AUTHOR

...view details