കര്‍ഷകനെ കാട്ടാന അടിച്ചിട്ടു; വനം വകുപ്പ് ഓഫീസിലേക്ക് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് - കര്‍ഷകനെ കാട്ടാന അടിച്ചിട്ടു: കണ്ണൂര്‍ വനം വകുപ്പ് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച്
മാര്‍ച്ച് വനംവകുപ്പ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു
കണ്ണൂര്‍:കൊട്ടിയൂർ പന്ന്യാംമലയില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍ വനംവകുപ്പ് ഓഫീസിലേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി രാമകൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു കര്‍ഷകനെ കാട്ടാന ആക്രമിച്ചത് . കൃഷിയിടത്തിൽ പതിവില്ലാത്ത ശബ്ദം കേട്ട് നോക്കാനിറങ്ങിയ കര്ഷകൻ വേലിക്കകത്ത് മാത്യുവിനെ കാട്ടാന അടിച്ചുവീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് മാത്യുവിനെ പിന്നീട് കണ്ടെത്തിയത്. മാത്യു ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
നീണ്ടുനോക്കിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.