കണ്ണൂര്‍: മഹാ പ്രളയത്തിന്‍റെ ഇരകളുടെ പുനരധിവാസത്തിനായി താൻ വരച്ച ചിത്രം ലേലം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചിത്രകാരനും അധ്യാപകനുമായ സുരേഷ് അന്നൂര്‍. മാസങ്ങളെടുത്ത് വലിയ ക്യാന്‍വാസില്‍ വരച്ച കൃഷ്ണാര്‍ജുന പെയിന്‍റിങ്ങാണ് ലേലത്തിന് വെച്ചിരിക്കുന്നത്. കല ആത്മാവിഷ്‌കാരവും ജീവനോപാധിയും മാത്രമല്ല സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണെന്ന് തെളിയിക്കുകയാണ് ചിത്രകാരനായ സുരേഷ് അന്നൂർ.
പ്രളയബാധിതരെ സഹായിക്കാന്‍ ചിത്രം ലേലം ചെയ്യാനൊരുങ്ങി ചിത്രകാരന്‍ സുരേഷ് അന്നൂര്‍ - flood rehabilitation
മാസങ്ങളെടുത്ത് വലിയ ക്യാന്‍വാസില്‍ വരച്ച കൃഷ്ണാര്‍ജുന പെയിന്‍റിങ്ങാണ് ലേലത്തിന് വെച്ചിരിക്കുന്നത്
പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുരേഷ് , തന്‍റെ സ്കൂളിലെ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനായി സ്വന്തം ചിത്രം ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. മഹാഭാരത കഥയിലെ ഒരു ഭാഗമാണ് ചിത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. 130 സെന്‍റിമീറ്റര്‍ നീളവും 100 സെന്‍റമീറ്റര്‍ വീതിയുമാണ് ചിത്രത്തിനുള്ളത്. ചിത്രം ലേലം ചെയ്തുകിട്ടുന്ന തുക മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കും. പയ്യന്നൂരില്‍ നടക്കുന്ന പൊതുചടങ്ങിലാണ് ചിത്രം ലേലം ചെയ്യുന്നത്. ഈ തുക നഗരസഭാ ചെയര്‍മാന് കൈമാറും. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ തന്‍റെ സ്‌കൂളിലെ നിരവധി കുട്ടികളുടെ കുടുംബംഗങ്ങള്‍ താമസിച്ചിരുന്നു. ക്യാമ്പില്‍നിന്ന് മാറി വീട്ടിലെത്തിയാലും തീരുന്നതല്ല ഇവരുടെ കഷ്ടപ്പാട്. ഇതിന് ഒരു കൈത്താങ്ങാണ് ലക്ഷ്യമെന്നും സുരേഷ് അന്നൂര്‍ പറഞ്ഞു.