സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു - സെന്‍റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും അർഹരായ മിടുക്കൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്.

തലശേരി സെന്‍റ് ജോസഫ്സ് ഹയർ സെക്കന്‍ററി സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കായുള്ള സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂള്‍ പിടിഎ, മാനേജ്മെന്‍റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കെ വി ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും അർഹരായ മിടുക്കൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. സ്കൂള്‍ കായിക അധ്യാപകന്‍ സുജിത്ത് സൈമണാണ് 15 ദിവസത്തെ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. സ്കൂൾ തുറന്ന് കഴിഞ്ഞാൽ തുടർപരിശീലനം നടത്തും.