കേരളം

kerala

ETV Bharat / state

തലശേരി സഹകരണ നഴ്‌സിംഗ് കോളേജ് ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ: 22 പേര്‍ ചികിത്സയില്‍ - നഴ്‌സിംഗ് കോളേജ് ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ

ഹോസ്‌റ്റല്‍ മേട്രണ്‍ ഉള്‍പ്പടെ 23 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്

thalassery co operative nursing college hostal food poison  thalassery co operative nursing college hostal  മണ്ണയാട് സഹകരണ നഴ്‌സിംഗ് കോളേജ് ഹോസ്‌റ്റല്‍  നഴ്‌സിംഗ് കോളേജ് ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ  മണ്ണയാട് ഭക്ഷ്യവിഷബാധ
തലശേരി സഹകരണ നഴ്‌സിംഗ് കോളേജ് ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ

By

Published : May 24, 2022, 12:57 PM IST

കണ്ണൂര്‍:തലശേരി മണ്ണയാട് സഹകരണ നഴ്‌സിംഗ് കോളേജ് ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഹോസ്‌റ്റലിലെ മേട്രണ്‍ ഉള്‍പ്പടെ 23 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

ഹോസ്‌റ്റലില്‍ നിന്ന് ചോറും, സാമ്പാറും കഴിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. ഛര്‍ദിയും മറ്റ് പ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 48 മണിക്കൂറിലായി 22 വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ഹോസ്‌റ്റല്‍ മേട്രണ്‍ ആശുപത്രി വിട്ടിട്ടുണ്ട്.

ചില വിദ്യാര്‍ഥികള്‍ പുറത്ത് പോയി പാനി പൂരി ഉള്‍പ്പടെയുള്ള പദാര്‍ഥങ്ങള്‍ കഴിച്ചിരുന്നതായും പറയുന്നുണ്ട്. ഇവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.

ABOUT THE AUTHOR

...view details