കണ്ണൂർ :ബാങ്കിന്‍റെ മട്ടുപ്പാവിൽ വിപുലമായ പൂകൃഷി. പയ്യന്നൂർ പെരുമ്പ കാർഷിക വികസന ബാങ്കിലെ ജീവനക്കാരാണ് വേറിട്ട വഴിയിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ 11 വർഷമായി ജീവനക്കാർ മട്ടുപ്പാവിൽ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇത് നാലാം തവണയാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.
മട്ടുപ്പാവ് 'ചെണ്ടുമല്ലിപ്പാടം' ; വിപുലമായ പൂകൃഷിയുമായി ബാങ്ക് ജീവനക്കാര്‍ - ചെണ്ടുമല്ലി കൃഷി
ബാങ്കിന്‍റെ മട്ടുപ്പാവിൽ 250ഓളം ഗ്രോബാഗുകളിലായി ചെണ്ടുമല്ലി നട്ടുവളർത്തിയിരിക്കുകയാണ് പയ്യന്നൂർ പെരുമ്പ കാർഷിക വികസന ബാങ്കിലെ ജീവനക്കാർ
പേര് അന്വർഥമാക്കി കാർഷിക വികസന ബാങ്കിലെ ജീവനക്കാർ: ബാങ്കിന്‍റെ മട്ടുപ്പാവിൽ ഒരുക്കിയത് വിശാലമായ പൂപ്പാടം
250ഓളം ഗ്രോബാഗുകളിലാണ് ചെണ്ടുമല്ലിത്തൈകൾ നട്ടു വളർത്തിയത്. തൃശൂരിൽ നിന്ന് തൈകൾ എത്തിച്ചാണ് കൃഷി ചെയ്യുന്നത്. മഞ്ഞയും, ഓറഞ്ചും, വെള്ളയും നിറമുളള ഒരു ക്വിന്‍റലിലേറെ പൂക്കൾ കഴിഞ്ഞ തവണ ലഭിച്ചിരുന്നു. ഇത്തവണയും അത്ര തന്നെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജീവനക്കാർക്കുള്ളത്.