കണ്ണൂർ: ആന്തൂർ നഗരസഭയിലെ കടബേരിയിൽ സ്ഥാപിച്ച ബിജെപിയുടെ ഫ്ലക്‌സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് അടക്കമുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഫ്ലക്‌സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. രണ്ട് വാർഡുകളിലായി സ്ഥാപിച്ച നാല് ഫ്ലക്‌സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.
കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി - ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചു
സിപിഎം പ്രവർത്തകരാണ് ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചതിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം
കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി
ജനാധിപത്യത്തെ കശാപ്പ് ചെയ്യുക, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കാന്‍ അനുവദിക്കാതിരിക്കുക, സ്ഥാനാർഥികളായി നാമനിർദേശം ചെയ്യുന്ന ആളുകളെ പിൻതിരിപ്പിക്കുക തുടങ്ങിയവയാണ് സിപിഎം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത് ആരോപിച്ചു. പരാജയഭീതിയെ തുടർന്നാണ് ബിജെപി സ്ഥാനാർഥികളുടെ ബോർഡുകൾ വ്യാപകമായി സിപിഎം നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. സംഭവത്തിൽ ബിജെപി നേതാക്കള്‍ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
Last Updated : Nov 29, 2020, 9:38 PM IST