'ഞങ്ങടെ ഉറപ്പാണ് പി.ജെ'; ധർമടത്ത് പി.ജെ ആർമിയുടെ കൂറ്റൻ ഫ്ലക്‌സ് - ധർമടത്ത് 'പി.ജെ ആർമി'യുടെ കൂറ്റൻ ഫ്ലക്‌സ്
പി. ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ടതിലെ അമർഷമാണ് ഫ്ലക്‌സ് ബോർഡിന് പിന്നിലെന്നാണ് സൂചന.
!['ഞങ്ങടെ ഉറപ്പാണ് പി.ജെ'; ധർമടത്ത് പി.ജെ ആർമിയുടെ കൂറ്റൻ ഫ്ലക്‌സ് flex board to support p jayarajan in dharmadam p j army p jayarajan support 'പി.ജെ ആർമി'യുടെ കൂറ്റൻ ഫ്ലക്‌സ് പി.ജെ ആർമി ധർമടത്ത് 'പി.ജെ ആർമി'യുടെ കൂറ്റൻ ഫ്ലക്‌സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11122397-thumbnail-3x2-dd.jpg)
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മടത്ത് പി.ജെ ആർമിയുടെ കൂറ്റൻ ഫ്ലക്‌സ്. ചക്കരക്കല്ലിനടുത്ത് ആർ.വി മെട്ടയിലാണ് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഞങ്ങടെ ഉറപ്പാണ് പി. ജെ' എന്നാണ് ഫ്ളക്സിലെ വിശേഷണം. പി. ജയരാജന്‍റെ വലിയ ഫോട്ടോയും ഒരു വാളിന്‍റെ ചിത്രവും ബോര്‍ഡിലുണ്ട്. പോരാളികള്‍ എന്നാണ് അടിയില്‍ കുറിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ പി. ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ജയരാജന് സീറ്റ് നല്‍കാത്തതിലെ അമർഷമാണ് ഫ്ലക്‌സ് ബോർഡ് ഉയര്‍ത്തിയതിന് പിന്നിലെന്നാണ് സൂചന.