കേരളം

kerala

ETV Bharat / state

സെപ്‌റ്റിക് ടാങ്ക് കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം - പയ്യന്നൂർ വാർത്ത

ഞായറാഴ്‌ച രാവിലെയാണ് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിനടുത്തുള്ള സ്ഥലത്തെ സെപ്‌റ്റിക് ടാങ്ക് കുഴിയിൽ കുട്ടി വീണത്.

septic tank  septic tank news  girl dies news  സെപ്‌റ്റിക് ടാങ്ക്  സെപ്‌റ്റിക് ടാങ്ക് വാർത്ത  കണ്ണൂർ വാർത്ത  പയ്യന്നൂർ വാർത്ത  അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
സെപ്‌റ്റിക് ടാങ്ക് കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

By

Published : Nov 8, 2021, 2:04 PM IST

കണ്ണൂർ:പയ്യന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. കൊറ്റി തേജസ്വിനി ഹൗസിലെ ഷമല്‍ കൃഷ്‌ണന്‍റെ മകള്‍ സാന്‍വിയയാണ് മരിച്ചത്.

ഞായറാഴ്‌ച രാവിലെയാണ് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിനടുത്തുള്ള സ്ഥലത്തെ സെപ്‌റ്റിക് ടാങ്ക് കുഴിയിൽ കുട്ടി വീണത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി സാൻവിയയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: മണിപ്പൂരിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

ABOUT THE AUTHOR

...view details