കണ്ണൂര്‍: തളിപ്പറമ്പില്‍ പോണ്‍ ഹണ്ട് റെയ്‌ഡില്‍ അഞ്ച് പേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
തളിപ്പറമ്പില്‍ പോണ്‍ ഹണ്ട് റെയ്‌ഡ്; അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു - thaliparambu
പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ച് ശാസ്‌ത്രീയ പരിശോധന നടത്തും
തളിപ്പറമ്പില്‍ പോണ്‍ ഹണ്ട് റെയ്‌ഡ്; അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
പറശിനിക്കടവ്, ചപ്പാരപ്പാടവ്, ഏഴാംമൈല്‍, തളിപ്പറമ്പ് ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൊബൈലുകളാണ് പിടിച്ചെടുത്തത്. പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ച് ശാസ്‌ത്രീയ പരിശോധന നടത്തും. തളിപ്പറമ്പ് സിഐ എൻ കെ സത്യനാഥൻ, എസ്ഐ പി സി സഞ്‌ജയ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്.