കേരളം

kerala

ETV Bharat / state

തളിപ്പറമ്പിൽ കാറിൽ കടത്തിയ അഞ്ച്‌ കിലോ കഞ്ചാവ്‌ പിടികൂടി - അഞ്ച്‌ കിലോ കഞ്ചാവ്‌ പിടികൂടി

എക്സൈസ് ഇൻസ്പെക്ടർ ദിലീപും സംഘവും നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

Five kilograms of cannabis were seized  seized from a car in Taliparamb  അഞ്ച്‌ കിലോ കഞ്ചാവ്‌ പിടികൂടി  കണ്ണൂർ
തളിപ്പറമ്പിൽ കാറിൽ കടത്തുകയായിരുന്ന അഞ്ച്‌ കിലോ കഞ്ചാവ്‌ പിടികൂടി

By

Published : Sep 3, 2020, 10:13 AM IST

കണ്ണൂർ: തളിപ്പറമ്പിൽ കാറിൽ കടത്തിയ അഞ്ച്‌ കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മലപ്പുറം അത്യശ്ശേരി സ്വദേശി ഇപി ജാഫർ അലിയെ (36) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ലൂർദ്ദ് ഹോസ്പിറ്റലിന് മുൻവശത്ത്‌ എക്സൈസ് ഇൻസ്പെക്ടർ ദിലീപും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ആഡംബര കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട്‌ മുതൽ മലപ്പുറം വരെ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ കണ്ണിയാണ് ജാഫർ അലിയെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

കാറിൽ കടത്തിയ കഞ്ചാവാണ്‌ പിടികൂടിയത്‌
തളിപ്പറമ്പിൽ അഞ്ച്‌ കിലോ കഞ്ചാവ്‌ പിടികൂടി

ABOUT THE AUTHOR

...view details