കൊച്ചി: എറണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് 19 ബാധയില്ലെന്ന് ആദ്യ പരിശോധനാഫലം. ആന്തരിക സ്രവങ്ങൾ വിശദപരിശോധനക്കായി വീണ്ടും എൻഎവി പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് 19 ബാധയില്ലെന്ന് ആദ്യ പരിശോധനാഫലം - kerala covid 19
വിദഗ്‌ധ പരിശോധനക്ക് ശേഷം എല്ലാ സുരക്ഷയോടുംകൂടി മാത്രമേ മൃതദേഹം സംസ്ക്കരിക്കൂവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. യുവാവിന് കൊവിഡ് 19 ലക്ഷണങ്ങളുള്ളതായി അഭ്യൂഹമുണ്ടായിരുന്നു. മലേഷ്യയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവാണ് മരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ സാമ്പിൾ പരിശോധനയിൽ കൊവിഡ് 19 ബാധയില്ലെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, കൊവിഡ് 19 ബാധക്ക് സമാനമായ ലക്ഷണങ്ങൾ കാണിച്ചതാണ് അഭ്യൂഹത്തിനിടയാക്കിയത്. വിദഗ്‌ധ പരിശോധനക്ക് ശേഷം എല്ലാ സുരക്ഷയോടുംകൂടി മാത്രമേ മൃതദേഹം സംസ്ക്കരിക്കൂവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.