കണ്ണൂർ:തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്‍റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ.
മലബാറിലെ മുസ്ലീം സ്ത്രീകളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മറിയുമ്മ അന്തരിച്ചു - മറിയുമ്മ അന്തരിച്ചു
സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്‍റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‍റിലാണ് ഇന്നത്തെ പത്താംക്ലാസിന് തുല്യമായ ഫിഫ്‌ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.
സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്‍റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‍റിലാണ് ഇന്നത്തെ പത്താംക്ലാസിന് തുല്യമായ ഫിഫ്‌ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം.
അതുവരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ വീട്ടിലിരുന്ന് പഠിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തുടങ്ങി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസുകള്‍ സാക്ഷരത ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു. മറിയുമ്മയുടെ മരണത്തിൽ മുഖ്യ മന്ത്രി അനുശോചനം രേഖപ്പെടുത്തി.