കേരളം

kerala

ETV Bharat / state

കേരളത്തിലെ ഈദ് ഗാഹ് ചരിത്രം തുടങ്ങുന്നത് തലശ്ശേരിയില്‍ നിന്ന് - തലശ്ശേരി

1935ലാണ് കേരളത്തിലെ ആദ്യ ഈദ് ഗാഹ് തലശ്ശേരിയില്‍ നടക്കുന്നത്. തലശ്ശേരി ജമാഅത്ത് പള്ളിക്ക് സമീപമുള്ള സ്റ്റേഡിയമാണ് വേദി

ഈദ് ഗാഹ്

By

Published : May 31, 2019, 8:35 PM IST

Updated : May 31, 2019, 10:37 PM IST

കണ്ണൂർ: കേരളത്തിലെ ഈദ് ഗാഹുകളുടെ ചരിത്രം ആരംഭിക്കുന്നത് തലശ്ശേരിയില്‍ നിന്നാണ്. ഇസ്ലാമിലെ ആഘോഷങ്ങളായ ഈദുല്‍ ഫിത്വറും (ചെറിയ പെരുന്നാള്‍), ഈദുല്‍ അദ്ഹായും (ബലി പെരുന്നാള്‍) ആഘോഷിക്കുമ്പോള്‍ അതിന്‍റെ പ്രധാന ചടങ്ങായ നമസ്കാരം നിര്‍വ്വഹിക്കേണ്ടത് പൊതു മൈതാനങ്ങളിലായിരിക്കണമെന്നത് പ്രവാചക അധ്യാപനമാണ്. സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരേയും കൂട്ടി കുടുംബത്തോടെയാണ് ഈദ് ഗാഹിലേക്ക് എത്തേണ്ടതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ ഈദ് ഗാഹ് ചരിത്രം തുടങ്ങുന്നത് തലശ്ശേരിയില്‍ നിന്ന്

ഇത് കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത് തലശ്ശേരിക്കാരാണ്. 1935ലാണ് കേരളത്തിലെ ആദ്യ ഈദ് ഗാഹ് തലശ്ശേരിയില്‍ നടക്കുന്നത്. തലശ്ശേരി ജമാഅത്ത് പള്ളിക്ക് സമീപമുള്ള സ്റ്റേഡിയമാണ് വേദി. ചേറ്റംകുന്ന് അബ്ദുല്‍ സത്താര്‍ സേഠാണ് ഈദ് ഖുത്തുബ (ഈദ് പ്രത്യേക പ്രാര്‍ഥന) നിര്‍വ്വഹിച്ചത്. ആ കാലത്തെ പങ്കുവെക്കുകയാണ് ചരിത്രക്കാരന്‍ ഫാദര്‍ ജി എസ് ഫ്രാന്‍സിസ്

ആദ്യകാലത്തെ പെരുന്നാൾ നമസ്കാരം കാണാൻ അന്യ മതസ്ഥരും വളരെ താൽപര്യത്തോടെ എത്താറുണ്ടായിരുന്നു. 1935 മുതൽ ഓരോ വർഷക്കാലവും സ്റ്റേഡിയം ഗ്രൗണ്ടിൽ ഈദ് ഗാഹുകൾ പിറന്നു. വീണ്ടും ഒരു ഈദ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഈദ് ഗാഹുകളുടെ ചരിത്രം ഓര്‍ക്കുന്നത് വിശ്വാസികള്‍ക്ക് പ്രത്യേകനുഭവം നല്‍കുമെന്നും ഫാദര്‍ ജി എസ് ഫ്രാന്‍സിസ് പറയുന്നു.

Last Updated : May 31, 2019, 10:37 PM IST

ABOUT THE AUTHOR

...view details