കണ്ണൂര്‍ :സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിന് ഏപ്രിൽ മൂന്നിന് കണ്ണൂരിൽ തുടക്കം കുറിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം പൊലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ് ഘാടനം ചെയ്യും. 14 വരെ നടക്കുന്ന 'മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മെയ് 20നാണ് വാർഷിക ദിനം. അതുവരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളി “എന്റെ കേരളം എന്ന പ്രദർശന മേള നടക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാർഷികാഘോഷം: ഏപ്രിൽ മൂന്നിന് കണ്ണൂരിൽ തുടക്കം Also Read: 'നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ല' ; സില്‍വര്‍ ലൈന്‍ പദ്ധതിയെ പ്രധാനമന്ത്രിയും അനുകൂലിക്കുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാഷികാഘോഷ പരിപാടികളുടെ സമാപനം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കണ്ണൂർ മേയർ ടി ഒ മോഹനൻ എന്നിവർ പങ്കെടുക്കും.
സർക്കാറിന്‍റ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. വാർത്താസമ്മേളനത്തിൽ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ തുടങ്ങിയവര്‍ പങ്കെടുത്തു.