കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവയ്‌പ്പ്; പ്രതിയുടെ പിതാവ്‌ പൊലീസ് കസ്റ്റഡിയിൽ - പിതാവ്‌ പൊലീസ് കസ്റ്റഡിയിൽ

Firing at the police team: തമിഴ്‌നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടണം എസ് ഐ നിഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കലിലെ വീട്ടിലെത്തിയത്

Firing at the police team  police team that came to arrest the accused  പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്  വെടിവെപ്പ്  shooting  പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു  evaded the police team and escaped  accuse escaped  പിതാവ്‌ പൊലീസ് കസ്റ്റഡിയിൽ  father is in police custody
Firing at the police team

By ETV Bharat Kerala Team

Published : Nov 4, 2023, 8:21 AM IST

കണ്ണൂർ : പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവയ്‌പ്പ് (Firing at the police team). കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ഇന്നലെ (നവംബര്‍ 3) അർധരാത്രിയോടെ വെടിവയ്‌പ്പ് ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി ആയ റോഷൻ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റോഷന്‍റെ പിതാവ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടണം എസ് ഐ നിഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കലിലെ വീട്ടിലെത്തിയത്.

രണ്ട് നില വീടിന്‍റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. റോഷന്‍റെ മുറിയ്ക്ക് മുന്നില്‍ നിന്ന് വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെ റോഷന്‍റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പൊലീസിന് നേരം വെടിയുതിര്‍ത്തു. എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കുതറി മാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഈ സമയം കൊണ്ട് പ്രതി റോഷന്‍ ഓടി രക്ഷപ്പെട്ടു.

വെടിയുതിര്‍ത്ത ബാബു തോമസിനെ പിന്നീട് പൊലീസുകാര്‍ കീഴ്‌പ്പെടുത്തുകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു. തോക്കിന് ലൈസന്‍സുണ്ടെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. റോഷന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെ മാവോയിസ്‌റ്റുകളുടെ ആക്രമണം. കണ്ണൂരിലെ ആറളം വന്യജീവി സങ്കേതത്തിന് കീഴിലുള്ള പ്രദേശത്ത് വച്ചാണ് മാവോയിസ്‌റ്റുകള്‍ വെടിവയ്‌പ്പ് നടത്തിയത്. ഉദ്യോഗസ്ഥ സംഘത്തെ കണ്ട മാവോയിസ്‌റ്റുകള്‍ ഓടിയടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒക്‌ടോബര്‍ 30 ന്‌ രാവിലെ 11 മണിയോടെയാണ് മാവോയിസ്‌റ്റ് അക്രമം ഉണ്ടായതെന്നാണ് കരുതുന്നത്. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചിയിൽ വച്ചാണ് വെടിവയ്‌പ്പ് നടന്നതെന്നാണ് വിവരം. വനത്തിൽ പരിശോധനയ്‌ക്കെത്തിയ വാച്ചർമാർക്കും വനപാലക സംഘത്തിനും നേരെയാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഓടുന്നതിനിടയിൽ വനപാലകർക്ക് പരിക്കേറ്റു. എന്നാല്‍ വെടിവയ്‌പ്പിൽ ആർക്കും പരിക്കില്ല.

കഴിഞ്ഞ ആറ് മാസത്തോളമായി ഇരിട്ടി ആറളം മേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമാണ്. 11 അംഗ സംഘത്തില്‍ മൂന്ന് സ്ത്രീകളും അടങ്ങുന്നു. സിപിഐ മാവോവാദി കമ്പനി ഏരിയ സമിതി എന്ന് എഴുതിയ പോസ്‌റ്ററുകളുമായി പലപ്പോഴും ഇവര്‍ ഇവിടങ്ങളില്‍ എത്താറുണ്ടെന്നാണ് പറയപ്പെടുന്നത്‌.

ALSO READ:ആറളത്തെ മാവോയിസ്റ്റ് വെടിയൊച്ച ഭീഷണിയോ ഭയപ്പാടോ...വനത്തിന് മുകളില്‍ പറന്ന് പരിശോധിച്ച് പൊലീസ്

ABOUT THE AUTHOR

...view details