കേരളം

kerala

ETV Bharat / state

വിഷുവിപണിയിൽ പ്രതീക്ഷയർപ്പിച്ച് പടക്ക കച്ചവടക്കാർ

തമിഴ്നാട്ടില്‍ പടക്ക നിര്‍മാണം കുറഞ്ഞതാണ് വ്യാപാരികള്‍ നേരിടുന്ന വലിയ പ്രതിസന്ധി.

Fireworkers expect a revival in Vishu festive  വിഷുവിപണി  വിഷുവിപണിയിൽ പ്രതീക്ഷയർപ്പിച്ച് പടക്ക കച്ചവടക്കാർ  Fireworkers expect a revival  പടക്ക കച്ചവടക്കാർ
വിഷുവിപണി

By

Published : Apr 9, 2021, 1:06 PM IST

കണ്ണൂർ: കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചു വരാനുള്ള തിരക്കിലാണ് സംസ്ഥാനത്തെ പടക്ക വിപണി. വിഷുവും, അതിനു പിന്നാലെയെത്തുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപവും വ്യാപാരികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങള്‍ തന്നെയാണ് ഇക്കുറിയും താരങ്ങള്‍. മിനിറ്റുകളോളം ആഘോഷ തിമിര്‍പ്പ് നിറയ്ക്കുന്ന മേശപ്പൂവാണ് വിപണിയിലെ കൗതുകം. നിറങ്ങള്‍ക്കും, പ്രകാശത്തിനും പ്രാധാന്യം നല്‍കുന്ന വിവിധയിനം പടക്കങ്ങൾ വിപണയിലുണ്ട്.

വിഷുവിപണിയിൽ പ്രതീക്ഷയർപ്പിച്ച് പടക്ക കച്ചവടക്കാർ

തമിഴ്നാട്ടില്‍ പടക്ക നിര്‍മാണം കുറഞ്ഞതാണ് വ്യാപാരികള്‍ നേരിടുന്ന വലിയ പ്രതിസന്ധി. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടയില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം മിക്ക വ്യാപാരികളും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം നിശ്ചിത തുകയ്ക്ക് പടക്കവും, കമ്പിത്തിരിയും, പൂത്തിരിയുമെല്ലാമെടങ്ങുന്ന കിറ്റും ഒരുക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details