പഴയങ്ങാടിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീ പിടിത്തം - Fire erupts at near Pazhayangadi railway station
പഴയങ്ങാടി പൊലീസും പയ്യന്നൂർ ഫയർ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്
![പഴയങ്ങാടിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീ പിടിത്തം Fire erupts at near Pazhayangadi railway station പഴയങ്ങാടിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീ പിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5806735-thumbnail-3x2-thee.jpg)
കണ്ണൂർ: പഴയങ്ങാടിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും ബസ്സ്റ്റാൻഡ് പരിസരത്തും തീ പിടിത്തമുണ്ടായി. പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്തുള്ള കാടുമൂടിയ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡിന് സമീപത്തെ മാലിന്യം കൂട്ടിയിട്ട പറമ്പിൽ തീപിടിക്കുകയായിരുന്നു. ശക്തമായ കാറ്റിൽ തീ ആളിപ്പടർന്ന് പരിസരത്ത് തീയും പുകയും ഉയർന്നത് പരിഭ്രാന്തിയുണ്ടാക്കി. ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുതും ജനങ്ങളിൽ ഭീതി പരത്തി. ഒരു മണിക്കൂർ സമയമെടുത്ത് പയ്യന്നൂരിൽ നിന്നുള്ള രണ്ട് ഫയർ എൻജിനുകൾ എത്തിച്ചാണ് തീ അണച്ചത്. ഫയർ ഓഫീസർ ടി വി പവിത്രൻ, അസിസ്റ്റന്‍റ് ലേബർ ഓഫീസർ ഗോകുൽദാസ്, കെവി രാജീവൻ, സി വി ബാലചന്ദ്രൻ എന്നിവർ നേതൃത്വം നല്‍കി.