കേരളം

kerala

ETV Bharat / state

ബാലം പള്ളിയിൽ തീപിടിത്തം,പൊലീസ് അന്വേഷണം ആരംഭിച്ചു - Kannur Balam church news

ഇന്നലെ വൈകിട്ട്‌ നാലരക്കാണ് നെട്ടൂർ ബാലം പള്ളിയിൽ തീപിടിത്തമുണ്ടായത്.

നെട്ടൂർ ബാലം പള്ളി

By

Published : Nov 16, 2019, 4:01 PM IST

കണ്ണൂർ: നെട്ടൂർ ബാലം പള്ളിയിൽ തീപിടിത്തം. പ്രത്യേക പ്രാർഥനക്ക്‌ ഉപയോഗിക്കുന്ന മരത്തിന്‍റെ മിമ്പറയും കാർപ്പറ്റും ഭാഗികമായി കത്തി. ഇന്നലെ വൈകിട്ട്‌ നാലരക്ക്‌ നടന്ന തീപിടിത്തത്തിൽ പള്ളിയിലെ ടൈൽസ്‌ പലയിടത്തും പൊട്ടിയിട്ടുണ്ട്‌. ധർമടം പൊലീസ്‌ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സിപിഐ (എം) ജില്ലാസെക്രട്ടറി എം.വി. ജയരാജൻ, എ.എൻ. ഷംസീർ എംഎൽഎ, എം.സി. പവിത്രൻ, നഗരസഭാ ചെയർമാൻ സി.കെ. രമേശൻ, കാത്താണ്ടി റസാഖ്‌, കെ. വിനോദൻ, മുസ്ലിം ലീഗ്‌ നേതാക്കളായ വി.കെ. അബ്ദുൾഖാദർ മൗലവി, പി.വി. സൈനുദ്ദീൻ, കെ.എ. ലത്തീഫ്‌ തുടങ്ങിയവർ പള്ളി സന്ദർശിച്ചു.

ABOUT THE AUTHOR

...view details