കടലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളെ തീരദേശ പൊലിസ് രക്ഷിച്ചു - fibre
ഇന്നലെ വൈകീട്ട് വടകര - മാഹി പരിധിക്കുള്ളിലാണ് ഫൈബര്‍ ബോട്ടില്‍ വെള്ളം കയറിയത്
കണ്ണൂർ:ഫൈബര്‍ ബോട്ടില്‍ വെള്ളം കയറി കടലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളെ തലശ്ശേരി തലായി തീരദേശ പൊലീസ് രക്ഷിച്ചു. ഇന്നലെ വൈകിട്ട് വടകര-മാഹി പരിധിക്കുള്ളിലാണ് ഫൈബര്‍ ബോട്ടില്‍ വെള്ളം കയറിയത്. ബോട്ടിലുണ്ടായിരുന്ന സൈമണ്‍, ശശി, ഷണ്‍മുഖന്‍, ജഗനാഥ്, രാജു എന്നിവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. വെള്ളംകയറി ബോട്ട് മുങ്ങുന്നുവെന്ന വിവരം തലായി തീരദേശ പൊലിസിനാണ് ലഭിച്ചത്. ഉടന്‍ തന്നെ തലായി ഫിഷറീസിന്‍റെ ബോട്ടില്‍ സംഘം കടലിലേക്ക് തിരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചോടെ മത്സ്യതൊഴിലാളികളെ തലായി ഹാര്‍ബറിലെത്തിച്ചു.