കപ്പൽ പൊളിശാലയിലേക്ക് വിദേശ കപ്പലുകൾ എത്തിയതില്‍ ആശങ്ക - azhikkal shipyard
അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍ പൊളിശാലയിലേക്ക് വിദേശ ചരക്ക് കപ്പലുകള്‍ എത്തിയതില്‍ ആശങ്കയുമായി നാട്ടുകാര്‍.
കപ്പൽ പൊളിശാലയിലേക്ക് വിദേശ കപ്പലുകൾ എത്തിയതില്‍ ആശങ്ക
കണ്ണൂര്‍: കൊവിഡ് ഭീതിക്കിടെ അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍ പൊളിശാലയിലേക്ക് വിദേശ ചരക്ക് കപ്പലുകള്‍ എത്തിയതില്‍ ആശങ്ക. രണ്ട് വിദേശ ചരക്ക് കപ്പലുകളാണ് ഇവിടെ എത്തിയത്. കപ്പലുകളില്‍ മാലിദ്വീപില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന. ഇതോടെ കപ്പലുകള്‍ തീരത്തേക്ക് അടുപ്പിക്കരുതെന്ന ആവശ്യം ശക്തമായി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് കപ്പല്‍ പൊളിക്കല്‍ നിരോധിച്ചിടത്താണ് കപ്പല്‍ എത്തിയിരിക്കുന്നത്.