കേരളം

kerala

ETV Bharat / state

ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണം : എം വി ജയരാജൻ - ഫസല്‍ വധക്കേസ്

കാരായി രാജനും കാരായി ചന്ദ്രശേഖരനും സ്വന്തം നാട്ടിലും വീട്ടിലും കയറാനാകാത്ത അവസ്ഥയെന്നും എം വി ജയരാജന്‍

ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണം : എം വി ജയരാജൻ

By

Published : Oct 14, 2019, 5:55 PM IST

Updated : Oct 14, 2019, 6:09 PM IST


കണ്ണൂർ: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും വെറുതെ വിടണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കാരായി രാജനും കാരായി ചന്ദ്രശേഖരനും സ്വന്തം നാട്ടിലും വീട്ടിലും കയാറാനാകാതെ എട്ട് വര്‍ഷമായി അന്യജില്ലകളിലേക്ക് നാടുകടത്തപ്പെട്ടിരിക്കുകയാണെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

ഫസല്‍ വധക്കേസില്‍ പുന:രന്വേഷണം വേണം : എം വി ജയരാജൻ

കേസില്‍ സിബിഐ പുനരന്വേഷണത്തിന് തയ്യാറാകണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. തലശേരി പടുവിലായി മോഹനന്‍ വധത്തില്‍ അറസ്റ്റിലായ ആര്‍എസ്എസ്സുകാര്‍ ഫസലിനെ കൊലപ്പെടുത്തിയതിലെ പങ്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഇത് സംബന്ധിച്ച വസ്‌തുതകള്‍ സിബിഐക്ക് കൈമാറിയെങ്കിലും പുന:രന്വേഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.കേസില്‍ ആരാണ് സിബിഐയെ തടയുന്നതെന്ന് വ്യക്തമാക്കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

Last Updated : Oct 14, 2019, 6:09 PM IST

ABOUT THE AUTHOR

...view details