കേരളം

kerala

ETV Bharat / state

പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി; ഭാര്യ ഗുരുതരാവസ്ഥയിൽ - satheesh

കുഞ്ഞിനെയും ഭാര്യയെയും വാക്കത്തി കൊണ്ട് കഴുത്തറുത്ത ശേഷം സതീശ് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശും മകൻ ധ്യാനും ആശുപത്രിയിൽ എത്തും മുൻപേ മരണപ്പെട്ടു.  ഗുരുതരാവസ്ഥയിലായ അഞ്ചുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

father commits suicide after killed six month old baby in kannur  ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി  പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു  കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി  ആത്മഹത്യ  കണ്ണൂർ ആത്മഹത്യ  kannur suicide  suicide after killed six month old baby  killed six month old baby  killed baby  സതീശ്  satheesh  കുഞ്ഞിനെ വെട്ടിക്കൊന്നു
father commits suicide after killed six month old baby in kannur

By

Published : Sep 24, 2021, 3:52 PM IST

Updated : Sep 25, 2021, 6:34 AM IST

കണ്ണൂർ: ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂർ ചുണ്ടപ്പറമ്പ് സ്വദേശി സതീശ്, അഞ്ചു ദമ്പതികളുടെ ആറു മാസം പ്രായമുള്ള ധ്യാൻ ദേവ് ആണ് മരിച്ചത്. കുഞ്ഞിനെയും ഭാര്യയെയും വാക്കത്തി കൊണ്ട് കഴുത്തറത്ത ശേഷം സതീശ് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശും മകൻ ധ്യാനും ആശുപത്രിയിൽ എത്തും മുൻപേ മരണപ്പെട്ടു.

ഗുരുതരാവസ്ഥയിലായ അഞ്ചുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ എരുവേശി പഞ്ചായത്തിലെ ചുണ്ടപ്പറമ്പിലാണ് രാവിലെ എട്ടു മണിയോടെ നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്നത്. കുഞ്ഞിനെ ആദ്യം ചിരവ കൊണ്ടടിക്കുകയായിരുന്നു. സതീശിന്‍റെ മാതാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കൃത്യം നടത്തിയത്. ഇവർ നാലുപേരാണ് വീട്ടിൽ താമസിച്ചിരുന്നത്.

ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി; ഭാര്യ ഗുരുതരാവസ്ഥയിൽ

സതീശിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മനസിക അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മലേഷ്യയിൽ ഷെഫ് ആയിരുന്ന സതീശ് മൂന്ന് വർഷം മുൻപാണ് നാട്ടിൽ എത്തിയത്. കുടുംബത്തിൽ കാര്യമായ പ്രശ്‌നങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വാർഡ് മെമ്പർ മധു ഇടിവി ഭാരതിനോട് പറഞ്ഞു.

ALSO READ: കൊല്ലത്ത് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന് ആരോപണം

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഉൾപ്പടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക്, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബ പ്രശ്‌നമാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Sep 25, 2021, 6:34 AM IST

ABOUT THE AUTHOR

...view details