കണ്ണൂര്‍:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ട് വിശ്വാസ വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു. തൂവ്വക്കുന്ന് സ്വദേശി കാരായില്ലത്ത് സുഹറയുടെയും കൊളവല്ലൂര്‍ സ്വദേശി കുനിയില്‍ വീട്ടില്‍ മൂസയുടെയും പരാതിയിലാണ് തലശേരി പൊലീസ് കേസെടുത്തത്. ഇരുവരും തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.
എംസി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ട് കേസുകള്‍ കൂടി - mla fraud case
തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.

നിക്ഷേപ തട്ടിപ്പ് കേസ്; എംസി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു
2008ല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ പ്രതിമാസം നല്ലൊരു തുക ലാഭ വിഹിതമായി കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ വീതം തട്ടിയെടുത്തെന്നാണ് കേസ്. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധിപ്പെട്ട് നിലവില്‍ നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 150 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.