കണ്ണൂർ:ജില്ലയിൽ നിന്നും കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഡൽഹിയിലേക്ക് പോകുന്നവർക്ക് തളിപ്പറമ്പിൽ സി.പി.എം പ്രവർത്തകർ സ്വീകരണം നൽകി. കർഷകർക്ക് സംസ്ഥാന സർക്കാരിൻ്റെ എല്ലാവിധ പിന്തുണയും നൽകുമെന്നും സമരം വിജയം കാണുന്നത് വരെ പ്രയത്നിക്കുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു.
കർഷക സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് സ്വീകരണം നൽകി സി.പി.എം - സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി
കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് കേരളത്തിലെ വിവിധ ഭാഗത്ത് നിന്നും കർഷകരും സി.പി.എം അനുഭാവികളും ഡൽഹിയിലേക്ക് പുറപ്പെടുന്നത്.
കർഷക സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് സ്വീകരണം നൽകി സി.പി.എം
കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് കേരളത്തിലെ വിവിധ ഭാഗത്ത് നിന്നും കർഷകരും സി.പി.എം അനുഭാവികളും ഡൽഹിയിലേക്ക് പുറപ്പെടുന്നത്. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ്, ടി. ലത, ടി. ബാലകൃഷ്‌ണൻ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.