കേരളം

kerala

ETV Bharat / state

കടബാധ്യതയെ തുടർന്ന് കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ - നടുവില്‍ സ്വദേശി ജോസ്

Farmer's suicide in kannur | സ്വാശ്രയ സംഘത്തിലെ അടവ് മുടങ്ങിയതിനെ തുടർന്ന് രാവിലെ ജീവനക്കാരെ കണ്ട് തിരിച്ചുവന്ന ശേഷമാണ് ആത്മഹത്യ

farmer suicide in kannur  കണ്ണൂരിൽ കർഷകൻ ആത്മഹത്യ  കർഷകൻ ആത്മഹത്യചെയ്‌തു  Indebted farmers suicide
farmer suicide in kannur

By ETV Bharat Kerala Team

Published : Jan 7, 2024, 3:15 PM IST

Updated : Jan 7, 2024, 3:36 PM IST

കണ്ണൂർ :കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്‌തു (farmer's suicide kannur). നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടുവളപ്പിലാണ് ജോസിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. വ്യക്തികൾക്കും സ്വാശ്രയ സംഘത്തിലുമായി ജോസിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.

പത്ത് സെന്‍റ് മാത്രമുള്ള ജോസ് വിവിധയിടങ്ങളിലായി പാട്ടത്തിന് ഭൂമിയെടുത്ത് വാഴകൃഷി നടത്തിയിരുന്നു. ഇതായിരുന്നു ജോസിന്‍റെ ഏക വരുമാന മാർ​ഗം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് നഷ്‌ടത്തിലുമായിരുന്നു. ജോസ് ഇതിന്‍റെ വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

സ്വാശ്രയ സംഘത്തില്‍ നിന്ന് 2 ലക്ഷം വായ്‌പയെടുത്തിരുന്നതായി കുടുംബം പറയുന്നു. വ്യക്തികളില്‍ നിന്നും കടം വാങ്ങിയിരുന്നു. ഇന്ന് (ജനുവരി 7) രാവിലെ സ്വാശ്രയ സംഘത്തില്‍ ജോസ് ചെന്നിരുന്നു. അടവ് മുടങ്ങിയതിനാലാണ് ഇവിടെയെത്തിയത്. തുടർന്ന് ഇപ്പോൾ വരാമെന്ന് പറഞ്ഞ് തിരിച്ചുപോവുകയായിരുന്നു.

ജീവനക്കാർ ഫോണിൽ വിളിച്ചു. എന്നാല്‍ ഇനി വിളിക്കേണ്ടെന്നാണ് അവരോട് പറഞ്ഞത്. പിന്നീട് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ജോസിന്‍റെ മൃതദേഹം കണ്ടത്. ജോസിന് മൂന്ന് മക്കളാണുള്ളത്. മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാൺമക്കൾ കൂലിപ്പണിക്കാരാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

Last Updated : Jan 7, 2024, 3:36 PM IST

ABOUT THE AUTHOR

...view details