കണ്ണൂർ: തളിപ്പറമ്പ് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി രമാനന്ദിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃച്ചംബരം ഇലത്താളം വയലിലെ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തിഹത്യ പ്രചരണം നടന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം; പൊലീസ് അന്വേഷണം ആരംഭിച്ചു - Chairperson of Municipal Welfare Standing Committee
വയലിൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഓവുചാൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ തുടർന്ന് രജനി രമാനന്ദിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു.
രജനി രമാനന്ദിന്‍റെ വാർഡായ തൃച്ചംബരം ഇലത്താളത്ത് വയലിൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഓവുചാൽ നിർമ്മാണം ആരംഭിച്ചത്. ഇതിനിടെയാണ് വ്യക്തിപരമായ അധിക്ഷേപങ്ങളുമായി രജനി രമാനന്ദിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വാട്‌സ്ആപ്പിലും വ്യപകമായി പോസ്റ്റ് പ്രചരിക്കാൻ ആരംഭിച്ചതോടെയാണ് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി രമാനന്ദ് എന്നിവർ ഡിവൈഎസ്‌പി ഓഫീസിലെത്തി പരാതി നൽകിയത്. സംഭവത്തിന് പിറകിൽ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് അന്വേഷണം വേണമെന്നും നഗരസഭാ അധികൃതർ ആവശ്യപ്പെട്ടു.