കേരളം

kerala

ETV Bharat / state

മുക്കുപണ്ടം തട്ടിപ്പ് കേസ്; അന്വേഷണം ഊർജിതമാക്കി തളിപ്പറമ്പ് പൊലീസ്

31 അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷത്തോളം രൂപയാണ് മുക്കുപണ്ടം വെച്ച് തട്ടിയെടുത്തതെന്നാണ് ബാങ്കിന്‍റെ പരിശോധനയിൽ മനസിലായത്.

fake gold mortgage  punjab national bank  Taliparambu  മുക്കുപണ്ടം തട്ടിപ്പ് കേസ്  തളിപ്പറമ്പ് പൊലീസ്  പഞ്ചാബ് നാഷണൽ ബാങ്ക്
മുക്കുപണ്ടം തട്ടിപ്പ് കേസ്; അന്വേഷണം ഊർജിതമാക്കി തളിപ്പറമ്പ് പൊലീസ്

By

Published : Aug 17, 2021, 7:24 PM IST

കണ്ണൂർ: പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 31 അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷത്തോളം രൂപയാണ് മുക്കുപണ്ടം വെച്ച് തട്ടിയെടുത്തതെന്നാണ് ബാങ്കിന്‍റെ പരിശോധനയിൽ മനസിലായത്. ബാങ്ക് മാനേജർ മനോജിന്‍റെ പരാതിയിൽ കേസെടുത്ത തളിപ്പറമ്പ് പൊലീസ് ബാങ്കിലെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.

തട്ടിപ്പ് പുറത്തറിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കൂടുതൽ രേഖകൾ ബാങ്ക് ഹാജരാക്കാത്തതിനാലാണ് തളിപ്പറമ്പ് എസ് ഐ പി.സി സഞ്ജയ്‌ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് ബാങ്കിൽ എത്തിയത്. അഞ്ച് ജില്ലകളുടെ ചാർജ് ഉള്ള സീനിയർ മാനേജറോട് രേഖകൾ സഹിതം ബുധനാഴ്‌ച സ്റ്റേഷനിൽ രേഖകൾ സഹിതം ഡിവൈഎസ്‌പിയുടെ മുൻപാകെ ഹാജരാകാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Also Read: കര്‍ഷകര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ നിസ്‌തുലമെന്ന് രാഹുല്‍ ഗാന്ധി

ബാങ്കിൽ തട്ടിപ്പ് നടത്തിയെന്ന് പരാതിയിൽ പറയുന്ന അപ്രൈസർ രമേശൻ തട്ടിപ്പ് പുറത്തുവന്നതോടെ ആത്മഹത്യ ചെയ്‌തിരുന്നു. ഓഗസ്റ്റ് 10നാണ് രമേശനെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നലയിൽ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details