കണ്ണൂർ:വൈദികനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടയാളെ പള്ളിമുറിയിൽ മർദ്ദിച്ചതായി പരാതി. കണ്ണൂർ വാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്. കുന്നോത്ത് സെന്‍റ് തോമസ് പള്ളി മുറിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം നൂറോളം പേർ ചേർന്ന് ആക്രമണം നടത്തിയത്.
വൈദികനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടയാളെ മർദിച്ചതായി പരാതി - Facebook Post against the priest
കണ്ണൂർ വാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്.
വൈദികനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടയാളെ മർദ്ദിച്ചതായി പരാതി
ആക്രമണം നടന്നത് പൊലീസിന്‍റെ സാന്നിധ്യത്തിലാണെന്നും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. തുടർന്ന് നാട്ടുകാർ ജിൽസിനെ പരസ്യമായി മാപ്പ് പറയിപ്പിക്കുകയും കാല് പിടിപ്പിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ മർദിച്ചവരെ അഭിനന്ദിച്ച് വാട്‌സ് ആപ്പിൽ ഇടവക വികാരിയുടെ സന്ദേശം എത്തിയതും വിവാദമായിട്ടുണ്ട്.