കേരളം

kerala

ETV Bharat / state

കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചു: ചാലോട് ആശ്രയ ആശുപത്രിക്കെതിരെ കേസ് - ചാലോട് ശുപത്രിക്കെതിരെ കേസ്

2021 നവംബർ മാസം കാലാവധി അവസാനിച്ച മരുന്നാണ് കുഞ്ഞിന് കുത്തിവെച്ചത്

expired medicine case  mattannur chalode ashraya hospital  kannur latest news  കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചു  ചാലോട് ശുപത്രിക്കെതിരെ കേസ്  കണ്ണൂർ വാർത്തകള്‍
ചാലോട് ആശ്രയ ആശുപത്രിക്കെതിരെ കേസ്

By

Published : Dec 24, 2021, 12:35 PM IST

കണ്ണൂർ: മട്ടന്നൂരിൽ കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചതിനു ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ചാലോട് പ്രവർത്തിക്കുന്ന ആശ്രയ ആശുപത്രിക്കെതിരെ ആണ് കേസ്. 45 ദിവസം പ്രായമുള്ള കുഞ്ഞിന് ഈ മാസം എട്ടിനാണ് കുത്തിവെപ്പ് നടത്തിയത്.

പെൻ്റവാക് പിഎഫ്എക്‌സ് എന്ന മരുന്നാണ് കുഞ്ഞിന് കുത്തിവെച്ചത്. എന്നാൽ 2021 നവംബർ മാസം മരുന്നിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇത് കുട്ടിയുടെ കുത്തിവെപ്പ് റെക്കോർഡിൽ വ്യക്തമാണ്.

തുടർന്ന് രക്ഷിതാക്കൾ ഡിഎംഒ ഉൾപ്പടെ ഉള്ളവർക്കു പരാതി നൽകി. തുടർന്നുള്ള പരിശോധനയിൽ കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവെച്ചത് എന്ന് ബോധ്യപെടുകയായിരുന്നു. ആശുപത്രിയോട് വിശദീകരണം ചോദിച്ചപ്പോൾ മോശമായ രീതിയിലാണ് പെരുമാറിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

തുടർന്നാണ് മട്ടന്നൂർ പോലീസിൽ പരാതിപ്പെടുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ ക്രിമിനലുകളെ പൂട്ടാൻ പൊലീസ്: വിദ്വേഷം പ്രചരിപ്പിച്ചാൽ അഡ്‌മിനെയും അകത്താക്കും

ABOUT THE AUTHOR

...view details