കണ്ണൂർ:കലാകാരന്മാരുടെ കൂട്ടായ്‌മയിൽ 25 ചിത്രകാരന്മാർ വരച്ച വിവിധ തരത്തിലുള്ള ചിത്രങ്ങൾ ചേർത്തുവച്ചപ്പോള്‍ തെളിഞ്ഞത് മഹാചിത്രകാരന്‍ രാജാ രവിവര്‍മയുടെ മനോഹര ചിത്രം. കലാകാരന്മാരുടെ വാട്‌സ് ആപ്പ് കൂട്ടായ്‌മയായ എക്‌സോട്ടിക് ഡ്രീംസിന്‍റെ പത്താം വാർഷികത്തിന്‍റെ ഭാഗമായി 75 അടി നീളവും 60 അടി വീതിയുമുള്ള കലാസൃഷ്‌ടിയാണ് ഒരുക്കിയത്. രാജാ രവിവര്‍മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ അദ്ദേഹം ജനിച്ച 1848 വര്‍ഷം തെരഞ്ഞെടുത്താണ് ഇത്രയും ചിത്രം അടുക്കിവച്ചത്.
1848 ചിത്രങ്ങള്‍ ചേര്‍ത്തുവച്ചപ്പോള്‍ തെളിഞ്ഞത് മഹാചിത്രകാരന്‍; ശ്രദ്ധേയമായി കലാകാരന്മാരുടെ കൂട്ടായ്‌മ - എക്സോട്ടിക് ഡ്രീംസ് കലാകാരന്മാരുടെ കൂട്ടായ്‌മ
മഹാചിത്രകാരന്‍ രാജാ രവിവര്‍മ ജനിച്ച വര്‍ഷമായ 1848 ന്‍റെ ഓര്‍മയ്‌ക്കായാണ് 25 ചിത്രകാരന്മാർ വരച്ച ഇത്രയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചത്
1848 ചിത്രങ്ങള്‍ ചേര്‍ത്തുവച്ചപ്പോള്‍ തെളിഞ്ഞത് മഹാചിത്രകാരന്‍; ശ്രദ്ധേയമായി കലാകാരന്മാരുടെ കൂട്ടായ്‌മ
ജൂണ്‍ 20 ന് സർ സയിദ് കോളജ് ഇൻഡോർ സ്റ്റേഡിയത്തില്‍ ചിത്രമൊരുക്കാന്‍ പ്രശസ്‌ത ചിത്രകാരനായ ഡാവിഞ്ചി സുരേഷ് നേതൃത്വം നല്‍കി. 50 പേരുള്ള വാട്‌സ് ആപ്പ് കൂട്ടായ്‌മയാണ് എക്‌സോട്ടിക് ഡ്രീംസ്. 13 പേര്‍ ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രാവിലെ 8.30 മുതൽ 1.30 വരെയാണ് സമയമെടുത്തത്. വലിയ തുണിയിൽ ചിത്രത്തിന്‍റെ സ്‌കെച്ച് വരച്ച് വിവിധ നിറങ്ങളിൽ ചിത്രകാരന്മാർ വരച്ച ചിത്രങ്ങള്‍ ഉപയോഗിക്കുകയായിരുന്നു.