കണ്ണൂര്‍: ഓണക്കാലത്ത് മാഹിയില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപകമായി മദ്യവും മയക്ക് മരുന്നും കടത്തുന്നെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കി. ലഹരി വസ്‌തുക്കള്‍ മണം പിടിച്ച് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ ഫിഡ എന്ന പൊലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന.
ഓണക്കാലത്തെ മദ്യ-മയക്ക് മരുന്ന് കടത്ത്; പരിശോധന ശക്തമാക്കി എക്‌സൈസ് സംഘം - kannur
ലഹരി വസ്‌തുക്കള്‍ മണം പിടിച്ച് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ ഫിഡ എന്ന പൊലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന.
ഓണക്കാലത്തെ മദ്യ-മയക്ക് മരുന്ന് കടത്ത്; പരിശോധന ശക്തമാക്കി എക്‌സൈസ് സംഘം
കൂത്ത്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.കെ സതീഷ് കുമാര്‍, തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഹരികൃഷണ്‌ന്‍ എന്നിവരുടെ നേതൃത്വത്തില്‍ ന്യൂ മാഹി എക്‌സൈസ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തി. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. ഓണം കഴിയുന്നത് വരെ പരിശോധന തുടരുമെന്നും സി.ഐ സതീഷ് കുമാര്‍ പറഞ്ഞു.
Last Updated : Aug 23, 2020, 5:12 PM IST