കണ്ണൂർ പോത്തുകുണ്ട് തോട്ടുചാലിൽ 70 ലിറ്റർ വാഷ് പിടിച്ചെടുത്തു - ചാരായം
പ്ലാസ്റ്റിക് ജാറിലും കുടങ്ങളിലുമായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷാണ് എക്സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചത്
കണ്ണൂർ: കണ്ണൂർ പോത്തുകുണ്ട് തോട്ടുചാലിൽ 70 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബാലകൃഷ്ണൻ.പി.വി യുടെ നേതൃത്വത്തിൽ നടുവിൽ, പോത്തുകുണ്ട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയാലാണ് വാഷ് പിടികൂടിയത്. പ്ലാസ്റ്റിക് ജാറിലും കുടങ്ങളിലുമായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷാണ് എക്സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചത്. സംഭവത്തിൽ അബ്കാരി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.