കണ്ണൂർ: കൂട്ടുപുഴ എക്സെസ് ചെക്ക്പോസ്റ്റിൽ വീണ്ടും മദ്യവേട്ട. കർണാടകയിൽ നിന്നുള്ള 135.26 ലിറ്റർ മദ്യം കടത്തിയ വാഹനം എക്സൈസ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് വാഹനത്തിൽ കടത്തിയ മദ്യം പിടികൂടിയത്.
വാഹനത്തിലുണ്ടായിരുന്ന മൗവ്വഞ്ചേരി സ്വദേശികളായ സിറാജുദീൻ(32), അബ്ദുൾ ജലീൽ(21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം കടത്താനുപയോഗിച്ച KL 59 S 227 എന്ന നമ്പരിലുള്ള മിനി ലോറിയും പൊലീസ് പിടിച്ചെടുത്തു. പച്ചക്കറി കടത്തുന്ന വാഹനത്തിൽ പ്രത്യേകം ചാക്കുകളിലായാണ് പ്രതികൾ മദ്യം സൂക്ഷിച്ചിരുന്നത്.