കേരളം

kerala

ETV Bharat / state

ശ്രീകണ്‌ഠാപുരത്ത് വാറ്റ് കേന്ദ്രം നശിപ്പിച്ചു - excise raid sreekandapuram

300 ലിറ്ററോളം വാഷ് പിടികൂടി നശിച്ചിച്ചു

ശ്രീകണ്‌ഠാപുരം  വാറ്റ് കേന്ദ്രം  എക്സൈസ് വാറ്റ്  ചോലപ്പന വാറ്റ് കേന്ദ്രം  ശ്രീകണ്‌ഠാപുരം എക്സൈസ് റേഞ്ച് ഓഫീസ്  excise raid sreekandapuram  illegal alcohol making
ശ്രീകണ്‌ഠാപുരത്ത് വാറ്റ് കേന്ദ്രം നശിപ്പിച്ചു

By

Published : Apr 9, 2020, 12:31 PM IST

കണ്ണൂര്‍: ശ്രീകണ്‌ഠാപുരത്ത് എക്സൈസ് സംഘം വാറ്റ് കേന്ദ്രം നശിപ്പിച്ചു. വഞ്ചിയം ചോലപ്പനയില്‍ തോടിനോട് ചേര്‍ന്ന് സജീകരിച്ച വാറ്റ് കേന്ദ്രത്തില്‍ നിന്നും 300 ലിറ്ററോളം വാഷാണ് എക്‌സൈസ് നശിച്ചിച്ചത്. ലോക് ഡൗൺ കാലയളവിൽ നടത്തിയ റെയ്‌ഡിൽ വിവിധ കേസുകളിലായി ഇതുവരെ 800 ലിറ്ററിലധികം വാഷ് ശ്രീകണ്‌ഠാപുരം എക്സൈസ് സംഘം നശിപ്പിച്ചിരുന്നു.

ശ്രീകണ്‌ഠാപുരത്ത് വാറ്റ് കേന്ദ്രം നശിപ്പിച്ചു

റെയ്‌ഡിന് ശ്രീകണ്‌ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ സന്തോഷ് കുമാർ, വി.വി.ബിജു എന്നിവര്‍ നേതൃത്വം നല്‍കി. സമ്പൂർണ ലോക് ഡൗണിന്‍റെ മറവിൽ മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും പെരുകിവരുന്ന വ്യാജവാറ്റ് കേന്ദ്രങ്ങൾക്കെതിരെ എക്സൈസിന്‍റെ കർശന നടപടി തുടരുകയാണ്.

ABOUT THE AUTHOR

...view details