തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി - കണ്ണൂർ
തളിപ്പറമ്പ, നാടുകാണി, മടക്കാട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് രണ്ടുപേരെ പിടികൂടിയത്.
കണ്ണൂർ:തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബാലകൃഷ്ണൻ.പി.വി യുടെ നേതൃത്വത്തിൽ തളിപ്പറമ്പ, നാടുകാണി, മടക്കാട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് രണ്ടുപേരെ പിടികൂടിയത്. രണ്ട് കേസുകളിലായാണ് ഇവരെ പിടിയിലായത്. റെയ്‌ഡിൽ മടക്കാട് വെച്ചാണ് 15 ഗ്രാം കഞ്ചാവുമായി കാർക്കീൽ സ്വദേശി സുജിത്ത്.എം (28) പിടിയിലായത്. നാടുകാണി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് നാടുകാണി കിൻഫ്ര ടെക്സ്റ്റൈൽ പാർക്കിന് പരിസരത്ത് വെച്ച് 20 ഗ്രാം കഞ്ചാവുമായാണ് പൂവ്വം സ്വദേശി റോബിൻ.കെ.പി (33) പിടിയിലാകുന്നത്. കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശം വെച്ച് യുവാക്കൾക്ക് വിൽപ്പന നടത്തി വരുകയായിരുന്നു.റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്.പി.കെ, ഷൈജു .കെ .വി, എക്സൈസ് ഡ്രൈവർ അജിത്ത് പി.വി എന്നിവർ പങ്കെടുത്തു.