കണ്ണൂർ: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പാപ്പിനിശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശേരി റെയ്ഞ്ച് സിവിൽ എക്സൈസ് ഉദ്യോഗസ്ഥൻ നിഷാദിനാണ് വെട്ടേറ്റത്. സംഭവത്തിൽ ചെറുകുന്ന് യോഗശാല സ്വദേശി ഷബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂരിൽ എക്‌സൈസ് ഓഫീസർക്ക് വെട്ടേറ്റു; പ്രതി അറസ്റ്റിൽ - കണ്ണൂരിൽ പൊലീസിനെതിരെ ആക്രമണം
കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടയിലാണ് യോഗശാലയിൽ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്.
കണ്ണൂരിൽ എക്‌സൈസ് ഓഫീസർക്ക് വെട്ടേറ്റു; പ്രതി അറസ്റ്റിൽ
ഇളനീര്‍ കച്ചവടക്കാരനായ ഷബീര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. മഫ്തിയിലെത്തിയ എക്സൈസ് സംഘം പരിശോധന നടത്താന്‍ ശ്രമിക്കവേ ഷബീര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. കാലിന് വെട്ടേറ്റ നിഷാദിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : Feb 25, 2021, 7:20 PM IST