കണ്ണൂര്‍: കുടിയാന്മല ചെകുത്താൻ കാട്ടില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് 235 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട നടുവിൽ സ്വദേശി ചപ്പിലി വീട്ടിൽ സാബു ചപ്പിലിക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോണും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. സമുദ്രനിരപ്പിൽ നിന്നും 3500 അടിയില്‍ അധികം ഉയരത്തിലാണ് പരിശോധന നടന്നത്.
ചെകുത്താന്‍ കാട്ടിലെ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസസ് പരിശോധന; വാഷ് കണ്ടെത്തി നശിപ്പിച്ചു - വാഷ് കണ്ടെത്തി വാര്‍ത്ത
സമുദ്രനിരപ്പിൽ നിന്നും 3500 അടിയില്‍ അധികം ഉയരത്തില്‍ നടത്തിയ പരിശോധനയില്‍ 235 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെടുത്തു നശിപ്പിച്ചു. സംഭവത്തില്‍ ചപ്പിലി വീട്ടിൽ സാബു ചപ്പിലിനെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു
വാറ്റ് കേന്ദ്രത്തില്‍ റെയ്‌ഡ്
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്തിലാണ് പരിശോധന നടന്നത്. പുലർച്ചെ ആരംഭിച്ച റെയ്‌ഡ് രാത്രി 7 മണിക്കാണ് അവസാനിച്ചത്. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി വിനേഷ്, കെ.വി ഷൈജു, ഡ്രൈവർ അനിൽ കുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.